ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; അക്കൗണ്ടുകൾ നഷ്ടപ്പെടാൻ സാധ്യത!
ഇന്നത്തെ കാലത്ത് ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവർ ഒട്ടും കുറവല്ല. എന്നാൽ, നിങ്ങൾ ഉപയോഗിക്കാത്ത സിം കാർഡുകൾ കുറച്ചു കാലം കഴിയുമ്പോൾ ഡിആക്റ്റിവേറ്റ് (Deactivate) ആകാറുണ്ട്. ഇത് നിസ്സാരമായി കാണേണ്ട കാര്യമല്ലെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ ഇത്തരം സിം കാർഡുകൾ മുൻകാലങ്ങളിൽ ഇമെയിൽ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഡിആക്റ്റിവേറ്റ് ആയ സിം കാർഡുകൾ ടെലികോം കമ്പനികൾ പിന്നീട് മറ്റുള്ളവർക്ക് നൽകുന്നു. ഈ പുതിയ ഉടമയ്ക്ക് നിങ്ങളുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ പഴയ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് വലിയ ഭീഷണി. (എസ് എച്ച് ഹോട്ട് ന്യൂസ് കൊല്ലം)
നിങ്ങളുടെ അക്കൗണ്ടുകളിൽ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോകൾ, കോൺടാക്റ്റുകൾ, വീഡിയോകൾ എന്നിവ ഉണ്ടാകാം. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും, സൈബർ തട്ടിപ്പുകൾക്കും ഇത് വഴിവെച്ചേക്കാം. അതിനാൽ, ഒരു സിം കാർഡ് ഒഴിവാക്കുമ്പോൾ അതിൽ ലിങ്ക് ചെയ്തിട്ടുള്ള എല്ലാ അക്കൗണ്ടുകളും മറ്റൊരു നമ്പറിലേക്ക് മാറ്റി ലിങ്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
#CyberSafety #OnlineSecurity #DigitalAwareness #SmartphoneTips #SocialHighlightHotNewsKollam #SHHotNewsKollam #KollamNews #KeralaNews #CyberAlert

Comments
Post a Comment