പരീക്ഷച്ചൂടിലേക്ക് കേരളം; ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; സ്‌കൂളുകള്‍ ഓഗസ്റ്റ് 21ന് അടയ്ക്കും
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ ആദ്യ പാദപരീക്ഷയായ ഓണപ്പരീക്ഷയ്ക്കുള്ള തീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഓഗസ്റ്റ് പകുതിയോടെ തന്നെ പരീക്ഷാചൂടിലേക്ക് വിദ്യാലയങ്ങള്‍ കടക്കുകയാണ്. പരീക്ഷാ തീയതികളുടെ വിവരങ്ങള്‍: എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം: ഓഗസ്റ്റ് 13-ന് പരീക്ഷകള്‍ക്ക് തുടക്കമാകും. ഹയര്‍ സെക്കന്‍ഡറി വിഭാഗം: പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 14 മുതലായിരിക്കും പരീക്ഷകള്‍ ആരംഭിക്കുന്നത്. എല്ലാ വിഭാഗം കുട്ടികളുടെയും ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 20-ഓടെ പൂര്‍ത്തിയാകും. സമയക്രമം ഇങ്ങനെ: പതിവുപോലെ രാവിലെയും ഉച്ചക്കുമായാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ വായിച്ചുനോക്കുന്നതിനായി പതിനഞ്ച് മിനിറ്റ് 'കൂള്‍ ഓഫ് ടൈം' ഉണ്ടായിരിക്കും. രാവിലെ കൃത്യം 10 മണിക്കാണ് പരീക്ഷ ആരംഭിക്കുന്നത്. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷാ സമയങ്ങളില്‍ ചെറിയ മാറ്റമുണ്ട്; വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മണിക്കും മറ്റ് ദിവസങ്ങളില്‍ 1.30-നുമായിരിക്കും പരീക്ഷകള്‍ ...