ഗ്രീൻ ടീയും വൈറ്റ് ടീയും ആരോഗ്യത്തിന് അത്ഭുതങ്ങൾ ചെയ്യുമോ? സോഷ്യൽ മീഡിയയിലെ 'സൂപ്പർ ഡ്രിങ്ക്' പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി പ്രമുഖ കാൻസർ സർജൻ ഡോ. ജോജോ വി. ജോസഫ്
കൊല്ലം: ഇന്നത്തെ യുവതലമുറയ്ക്കിടയിൽ (Gen Z) ഏറ്റവും ജനപ്രിയവും ഒരു സ്റ്റാറ്റസ് സിംബലുമായി മാറിയിരിക്കുന്ന ഹെൽത്ത് ഡ്രിങ്കുകളാണ് ഗ്രീൻ ടീയും വൈറ്റ് ടീയും. ഗ്രീൻ ടീ കുടിച്ചാൽ ആരോഗ്യം കൂടും, ആയുസ്സും സൗന്ദര്യവും വർദ്ധിക്കും, മികച്ച എൻഡ്യൂറൻസ് (Endurance) ലഭിക്കും, കാൻസറും ഡയബറ്റിസും വരില്ല, വയറ്റിലെ കൊഴുപ്പ് (Belly fat) ഉരുകിപ്പോകും എന്നിങ്ങനെ നിരവധിയായ അവകാശവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വിവിധ ബയോഹാക്കർമാരും ലൈഫ്സ്റ്റൈൽ ഫിസിഷ്യന്മാരും നാഡി ജ്യോതിഷ ഡോക്ടർമാരും നിരന്തരം നടത്തുന്നത്. എന്നാൽ ഇതിന്റെ പിന്നിലെ യഥാർത്ഥ ശാസ്ത്രീയ വശം എന്താണ്? കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റും പ്രമുഖ കാൻസർ സർജനുമായ ഡോ. ജോജോ വി. ജോസഫ് ഇതിന്റെ യഥാർത്ഥ വസ്തുതകൾ വിശദീകരിക്കുന്നു. ചായയുടെ ചരിത്രവും വ്യത്യാസങ്ങളും ചായയുടെ ചരിത്രം പരിശോധിച്ചാൽ ക്രിസ്തുവിന് മുൻപ് 2737-ൽ ചൈനയിലാണ് ഇതിന്റെ ഉത്ഭവം. 'ഷെനോങ്' എന്ന ചൈനീസ് ചക്രവർത്തി മരച്ചുവട്ടിൽ വെള്ളം തിളപ്പിച്ചുകൊണ്ടിരുന്നപ്പോൾ അതിലേക്ക് വീണ ഇലകൾ വെള്ളത്തിന് പ്രത്യേക രുചിയും മണവും നൽകിയതാണ് ആദ്യത്തെ ചായ എന്നാണ് ഐതിഹ്യം. കമേലിയ സൈനൻസിസ് ...