കൊല്ലം കേരളപുരത്ത് റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
കൊല്ലം : കേരളപുരം പൂട്ടാണിമുക്കിന് സമീപമുള്ള റോഡരികിൽ നിന്നും 14 കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി. റോഡരികിൽ തന്നെ എല്ലാവർക്കും കാണാൻ കഴിയുന്ന രീതിയിലായിരുന്നു ഈ കഞ്ചാവ് ചെടികൾ വളർന്നു പന്തലിച്ചിരുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ ചെടികൾ വളരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
അതിവിദഗ്ധമായി നട്ടുനനച്ചു വളർത്തിയ 14 മൂട് വലിയ കഞ്ചാവ് ചെടികളാണ് പോലീസ് കണ്ടെടുത്തത്. ഈ കുറ്റകൃത്യത്തിന് പത്തു വർഷം വരെ തടവു ലഭിക്കാവുന്നതാണ്. നിലവിൽ കുണ്ടറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് ചെടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും, സംശയാസ്പദമായ സാഹചര്യത്തിൽ അവിടെ വന്നു പോയവരെ കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
#Kollam #KeralaNews #CrimeNews #SocialHighlightHotNewsKollam #SHHotNewsKollam #Keralapuram #BreakingNews #MalayalamNews

Comments
Post a Comment