ഇന്റർനെറ്റ് വേഗത കുറവാണോ? ഈ സെറ്റിംഗ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ! ⚡
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്ത് വീഡിയോ ലോഡ് ആകാൻ താമസമെടുക്കുകയോ, ബഫറിങ് ഉണ്ടാകുകയോ ചെയ്യുന്നുണ്ടോ? അല്ലെങ്കിൽ വെബ്സൈറ്റുകൾ കൃത്യമായി ലോഡ് ആകുന്നില്ലേ? എങ്കിൽ അതിനു പരിഹാരമായി നമുക്ക് ഫോണിൽ തന്നെ ഒരു ചെറിയ മാറ്റം വരുത്താം. അത് എങ്ങനെയാണെന്ന് നോക്കാം.
നിങ്ങളുടെ ഫോണിലെ Settings ഓപ്പൺ ചെയ്യുക. അതിൽ Search bar-ൽ DNS എന്ന് ടൈപ്പ് ചെയ്യുക. അപ്പോൾ കാണുന്ന Private DNS എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇനി അതിൽ Private DNS provider host name എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് താഴെ പറയുന്ന അഡ്രസ്സ് ടൈപ്പ് ചെയ്യുക:
Google DNS-നായി: dns.google
Cloudflare DNS-നായി: one.one.one.one
ശ്രദ്ധിക്കുക: ടൈപ്പ് ചെയ്യുമ്പോൾ അക്ഷരങ്ങൾ തെറ്റാതെയും സ്പേസ് ഇല്ലാതെയും വേണം നൽകാൻ. ഇത് സേവ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് വേഗതയിൽ കാര്യമായ മാറ്റം അനുഭവപ്പെടും.
ഇതൊന്നു പരീക്ഷിച്ചു നോക്കൂ, ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കാൻ മറക്കല്ലേ!
#InternetSpeed #MobileTips #AndroidTips #TechMalayalam #TechTricks #DNSsettings #KollamTech #SocialHighlight #MalayalamTutorial #InternetFix #SpeedUp

Comments
Post a Comment