ശ്രദ്ധിക്കുക! ഇനി മുതൽ ആധാർ കാർഡ് എപ്പോഴും കൈയ്യിൽ കരുതേണ്ടതില്ല.
ഇനി മുതൽ ഫിസിക്കൽ ആധാർ കാർഡുകൾ കൈയ്യിൽ കൊണ്ടുനടക്കേണ്ട യാതൊരു ആവശ്യവുമില്ല. ഗവൺമെന്റിന്റെ ഔദ്യോഗിക ആധാർ ആപ്പ് (m-Aadhaar) ഇപ്പോൾ ലഭ്യമാണ്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ആധാർ കാർഡിന് പകരം ഉപയോഗിക്കാവുന്നതാണ്. ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ലളിതമായ വിവരങ്ങൾ താഴെ നൽകുന്നു:
ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
നിങ്ങളുടെ ഫോണിലെ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ 'm-Aadhaar' ആപ്പ് ഡൗൺലോഡ് ചെയ്യുക.
സെറ്റപ്പ് ചെയ്യുന്ന രീതി:
ആപ്പ് തുറക്കുക, തുടർന്ന് സ്‌കിപ്പ് (Skip) നൽകുക.
"I am ready with my Aadhaar" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാർ നമ്പർ കൃത്യമായി എന്റർ ചെയ്യുക.
തുടർന്ന് ലഭിക്കുന്ന ഒടിപി (OTP) എന്റർ ചെയ്തുകൊണ്ട് ആപ്പ് വെരിഫൈ ചെയ്യുക.
ഫേസ് വെരിഫിക്കേഷൻ (Face authentication) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക. (വെരിഫിക്കേഷൻ സമയത്ത് കണ്ണട ഉണ്ടെങ്കിൽ അത് മാറ്റുക).
ആറ് അക്കമുള്ള ഒരു പിൻ (PIN) നൽകുക. ഇപ്പോൾ നിങ്ങളുടെ ആധാർ ആപ്പിൽ ലഭ്യമാണ്!
ഇനി ഒരു ആധാർ കാർഡ് കാണിക്കേണ്ടി വന്നാൽ:
ഈ ആപ്പിലെ ക്യുആർ കോഡ് (QR code) കാണിച്ചാൽ മതിയാകും. വളരെ എളുപ്പത്തിൽ ആർക്കും ഇത് സ്കാൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.
പ്രത്യേകതകൾ:
നിങ്ങൾക്ക് ആവശ്യമെങ്കിൽ ആധാറിലെ വിവരങ്ങൾ ഹൈഡ് ചെയ്ത് ഷെയർ ചെയ്യാം (ഉദാഹരണത്തിന് അഡ്രസ് അല്ലെങ്കിൽ ഫോൺ നമ്പർ).
കുടുംബത്തിലെ എല്ലാവരുടെയും ആധാർ കാർഡ് ഈ ഒരൊറ്റ ഫോണിൽ തന്നെ ആഡ് ചെയ്ത് വെക്കാൻ സാധിക്കും.
ഇതിനുപുറമെ, ബയോമെട്രിക് വിവരങ്ങൾ (ഫെയ്സ് ഐഡി, ഫിംഗർപ്രിന്റ്) ആഡ് ചെയ്യാനും ആധാർ അവസാനമായി എവിടെയൊക്കെയാണ് ഉപയോഗിച്ചത് എന്ന് അറിയാനും ഈ ആപ്പിൽ സാധിക്കും.
ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ ഈ സംവിധാനം ഇന്നുതന്നെ ഉപയോഗിച്ച് തുടങ്ങൂ!
കൂടുതൽ ഉപയോഗപ്രദമായ വിവരങ്ങൾക്കായി ഈ ചാനൽ ഫോളോ ചെയ്യുക.
#ആധാർ #ആധാർകാർഡ് #എംആധാർ #ഡിജിറ്റൽആധാർ #ഡിജിറ്റൽഇന്ത്യ #സർക്കാർസേവനങ്ങൾ #ഉപകാരപ്രദമായവിവരം #പൊതുജനങ്ങൾഅറിയാൻ #സോഷ്യൽഹൈലൈറ്റ്ഹോട്ട്ന്യൂസ്കൊല്ലം

Comments
Post a Comment