ട്രെയിലർ ലോറികളിൽ മോഷണം: മൂന്നുപേർ ചിറ്റാർ പോലീസിന്റെ പിടിയിൽ
ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ള ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായ അക്വ ജിനോ ട്രേഡിംഗ് കമ്പനിയുടെ ട്രെയിലർ ലോറികളിൽ നിന്നും ടയറുകൾ, ഡിസ്കുകൾ, ബാറ്ററികൾ എന്നിവ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഏകദേശം 2.10 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.
ഈ വർഷം മേയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നതെന്ന് പോലീസ് അറിയിച്ചു. കമ്പനി സൈറ്റ് മാനേജർ ജൂൺ 20-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിലൂടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഈ സംഭവത്തിൽ സീതത്തോട് സ്വദേശികളായ വിവേക് ടി. പി., നാസിം നാസർ, ഹാഷിം എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
#CrimeNews #TheftCase #PoliceInvestigation #KeralaNews #ChittarNews #PublicSafety #SocialHighlightHotnewsKollam #LegalUpdate

Comments
Post a Comment