Posts

Showing posts from November, 2026

#വറ്റ #മത്സ്യം #കഴിച്ചതിന് #പിന്നാലെ #ഗുരുതര #ആരോഗ്യപ്രശ്നങ്ങൾ; #വെന്റിലേറ്ററിൽ #ചികിത്സയിലായിരുന്ന #മത്സ്യത്തൊഴിലാളി #മരിച്ചു

Image
തിരുവനന്തപുരം : വർക്കലയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം — മത്സ്യത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് തിരുവനന്തപുരം | SH HOT NEWS KOLLAM വറ്റ മത്സ്യം കഴിച്ചതിനെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെ നവംബർ 4 ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംഭവം വർക്കല, പെരുമാതുറ, മുതലപ്പൊഴി മേഖലകളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയിരിക്കുകയാണ്. വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മത്സ്യം കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായി മത്സ്യത്തൊഴിലാളിയായ സുധീറിന്റെ സ്വന്തം ബോട്ടിൽ മത്സ്യം ലഭിക്കാതിരുന്നതിനെത്തുടർന്ന് മറ്റൊരു ബോട്ടിൽ നിന്ന് ഏകദേശം 25 കിലോ തൂക്കമുള്ള 28 ഓളം വറ്റ മത്സ്യങ്ങൾ വാങ്ങിയിരുന്നു. ഇതിൽ നിന്നുള്ള മത്സ്യം സുധീറും കുടുംബവും ഉപയോഗിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 28...