എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (15/05/2026) വൈകിട്ട് 3.00 മണിക്ക് പി.ആർ.ഡി ചേംബറിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഷർമിള മേരി ജോസഫ് ഐ.എ.എസ് അവർകൾ പ്രഖ്യാപിക്കും.
ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപെയർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപെയർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിക്കുന്നതാണ്.
ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്ട്സ്ആപ്പ് നമ്പർ മുഖേനയും “നമ്മുടെ കേരളം” മൊബൈൽ ആപ്പിലും ഫലം ലഭ്യമാകുന്നതാണ്.
ഫലം പരിശോധിക്കാവുന്ന വെബ്സൈറ്റുകൾ:
1) kbpe.kerala.gov.in
2) results.digilocker.gov.in
3) sslcexam.kerala.gov.in
4) thslcexam.kerala.gov.in/thslc/
5) sslchiexam.kerala.gov.in
6) thslchiexam.kerala.gov.in
7) ahslcexam.kerala.gov.in
8) www.prd.kerala.gov.in�
8) results.kite.kerala.gov.in
9) results.kerala.gov.in
10) examresults.kerala.gov.in
11) result.kerala.gov.in
പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ
#കേരള_എസ്എസ്എൽസി #പരീക്ഷാഫലം #എസ്എസ്എൽസിഫലം #കേരളവാർത്ത #സോഷ്യൽഹൈറ്ലൈറ്ന്യൂസ് #സോഷ്യൽഹൈലൈറ്റ്ന്യൂസ്കൊല്ലം

Comments
Post a Comment