ലോക്ക് ചെയ്ത ചാറ്റുകൾ പൂർണ്ണമായി ഹൈഡ് ചെയ്യുക എങ്ങനെ?
ആദ്യം ലോക്ക് ചെയ്ത ചാറ്റുകളുടെ ഫോൾഡർ ഓപ്പൺ ചെയ്യുക. ഇതിനായി നിങ്ങളുടെ ഫിംഗർപ്രിന്റോ പാറ്റേൺ ലോക്കോ നൽകേണ്ടതുണ്ട്.
ചാറ്റ് ലിസ്റ്റ് ഓപ്പൺ ചെയ്ത ശേഷം, വലതുഭാഗത്തുള്ള മൂന്ന് ഡോട്ടുകളിൽ (Three Dots) ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന ‘Chat lock settings’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
അതിൽ കാണുന്ന ‘Hide locked chats’ എന്ന ഓപ്ഷൻ ഓൺ (On) ചെയ്യുക.
ഇത് ആദ്യമായി ചെയ്യുമ്പോൾ ഒരു സെക്യൂരിറ്റി കോഡ് (പാസ്‌വേഡ്, നമ്പർ, പേരുകൾ അല്ലെങ്കിൽ ഇമോജികൾ) നൽകേണ്ടതുണ്ട്. (ഉദാഹരണത്തിന് ഇഷ്ടമുള്ള ഏതെങ്കിലും ഇമോജികൾ നൽകാം).
നിങ്ങൾ നൽകിയ സെക്യൂരിറ്റി കോഡ് ഉറപ്പാക്കാനായി വീണ്ടും ഒരിക്കൽ കൂടി നൽകി OK നൽകുക.
ഇതോടെ വാട്സാപ്പിൽ ‘Locked Chats’ എന്ന ഫോൾഡർ മുകളിൽ കാണില്ല.
ഹൈഡ് ചെയ്ത ചാറ്റുകൾ പിന്നീട് എങ്ങനെ കാണാം?
ലോക്ക് ചെയ്ത് ഹൈഡ് ചെയ്തുവെച്ച ചാറ്റുകൾ കാണാൻ ആഗ്രഹിക്കുമ്പോൾ, വാട്സാപ്പിന്റെ സെർച്ച് ബാറിൽ (Search Bar) നിങ്ങൾ സെക്യൂരിറ്റി കോഡ് ആയി നൽകിയ ഇമോജിയോ വാക്കുകളോ ടൈപ്പ് ചെയ്താൽ മതിയാകും. ഉടൻ തന്നെ ‘Locked Chats’ ഫോൾഡർ അവിടെ തെളിഞ്ഞുവരുന്നതായി കാണാം.
പാസ്‌വേഡ് മറന്നുപോയാൽ എന്ത് ചെയ്യണം?
സെക്യൂരിറ്റി കോഡ് മറന്നുപോവുകയാണെങ്കിൽ സെറ്റിങ്സ് വഴി ഇത് റീസെറ്റ് ചെയ്യാൻ സാധിക്കും:
വാട്സാപ്പ് സെറ്റിങ്സിലെത്തി Privacy തിരഞ്ഞെടുക്കുക.
താഴേക്ക് സ്ക്രോൾ ചെയ്ത് Chat lock എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
അവിടെ ലഭിക്കുന്ന ‘Unblock and clear’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഫിംഗർപ്രിന്റോ പാസ്‌വേഡോ നൽകി ഇത് ക്ലിയർ ചെയ്യാം.
പാസ്‌വേഡ് റീസെറ്റ് ആവുകയും ചാറ്റ് ലിസ്റ്റ് സാധാരണ നിലയിലാവുകയും ചെയ്യും. (എങ്കിലും ചിലപ്പോൾ ഇതിൽ മുൻപുള്ള ചാറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്).
നിങ്ങളുടെ വാട്സാപ്പ് ചാറ്റുകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നിഷ്പ്രയാസം ഉപയോഗിക്കാവുന്നതാണ്.
#WhatsAppTips #WhatsAppTricks #WhatsAppPrivacy #TechNewsMalayalam #SocialHighlightHotNewsKollam #TechMalayalam #WhatsAppLockedChats #SmartPhoneTips

Comments
Post a Comment