പോലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്താൽ നിങ്ങൾ അറിയേണ്ടത്!
നമ്മുടെയൊക്കെ കൈയ്യിലെ മൊബൈൽ ഫോൺ വെറുമൊരു ഉപകരണമല്ല; നമ്മുടെ സ്വകാര്യതയും ബാങ്ക് വിവരങ്ങളും വ്യക്തിജീവിതവും അടങ്ങിയ ഡിജിറ്റൽ ലോകം കൂടിയാണത്. അതുകൊണ്ടുതന്നെ പോലീസ് റോഡിൽ വെച്ച് ഫോൺ ചോദിക്കുമ്പോഴോ പിടിച്ചെടുക്കുമ്പോഴോ സാധാരണക്കാർ പാലിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
1. രേഖാമൂലമുള്ള കാരണം ചോദിക്കുക
പോലീസ് ഉദ്യോഗസ്ഥർ നിങ്ങളുടെ ഫോൺ ആവശ്യപ്പെടുകയോ പിടിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്താൽ, "ഇതിന്റെ എഴുത്തുപരസ്യമായ മെമ്മോ എവിടെയാണ്?" എന്ന് ചോദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.
ഫോൺ എന്തിനാണ് പിടിച്ചെടുക്കുന്നത് എന്നതിന് കൃത്യമായ നിയമപരമായ ഒരു കാരണം ഉണ്ടാകണം. ഈ പിടിച്ചെടുക്കൽ നടപടി തീർച്ചയായും രേഖപ്പെടുത്തിയിരിക്കുകയും വേണം.
2. അന്വേഷണവുമായി ബന്ധപ്പെട്ട വ്യക്തത
അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യം കൃത്യമായി തെളിയിക്കേണ്ടതുണ്ട്.
"ഫോൺ തരൂ, പിന്നീട് പറയാം" എന്ന രീതിയിൽ പ്രവർത്തിക്കുവാൻ പോലീസിന് അധികാരമില്ല.
3. കേരള ഹൈക്കോടതിയുടെ ഉത്തരവ്
കേരള ഹൈക്കോടതിയുടെ വൈശാഖൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിൽ കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്; ക്രിമിനൽ പ്രൊസീജിയർ കോഡിൽ പറയുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ഒരാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുക്കുവാൻ പാടുള്ളതല്ല.
4. ഭയപ്പെടേണ്ടതില്ല, എന്നാൽ സംയമനം പാലിക്കുക
അടുത്ത തവണ ആരെങ്കിലും നിങ്ങളുടെ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ, നിങ്ങൾ ഒട്ടും ഭയപ്പെടേണ്ടതില്ല.
എന്നാൽ പരിഭ്രാന്തരാകാതെ, വളരെ സൗമ്യമായി ചോദിക്കുക: ഈ ഫോൺ പിടിച്ചെടുക്കുന്നതിനുള്ള എന്തെങ്കിലും രേഖകൾ ഉണ്ടോ അല്ലെങ്കിൽ ഡയറക്ഷനുകൾ ഉണ്ടോ എന്ന് അന്വേഷിക്കുക.
പ്രധാനപ്പെട്ട വിവരം: ഒരു വ്യക്തിയുടെ ഫോൺ പരിശോധിക്കുന്നതിനോ പിടിച്ചെടുക്കുന്നതിനോ കൃത്യമായ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമപരമായ അവകാശങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുക.
#KeralaPolice #MobilePhoneSearch #LegalRights #KeralaHighCourt #KnowYourRights #CyberLaw #SocialHighlightHotNews #KollamNews
WILL THE POLICE SEIZE YOUR PHONE?
The mobile phone we carry is not merely a device. It is also a digital world containing our personal information, banking details, private communications, and aspects of our personal life. Therefore, when the police ask for or attempt to seize your phone in a public place, there are some important things ordinary citizens should know.
1. Ask for the Written Reason
If a police officer asks for your phone or attempts to seize it, you may politely ask: “Where is the written memo or document for this?”
There should be a clear legal reason for taking the phone, and the seizure process should be properly documented.
2. Seek Clarity Regarding the Investigation
The reason for requesting the phone should be clearly connected to the investigation.
A citizen may politely ask why the phone is required and under what legal authority it is being sought. The circumstances and applicable legal procedure are important in determining whether a search or seizure is lawful.
3. Kerala High Court Ruling
In the case referred to as Vaishakhan vs. State of Kerala, the Kerala High Court has dealt with the legal procedure relating to the seizure of mobile phones.
The important point is that the police must follow the applicable legal procedures when searching for or seizing a person's mobile phone.
4. Do Not Panic — Stay Calm and Respectful
If someone attempts to take your phone, there is no need to panic.
Instead, remain calm and politely ask whether there is any written document, order, direction, or other legal authority supporting the seizure of the phone.
IMPORTANT INFORMATION
There are legal requirements and procedural safeguards that may apply when a person's mobile phone is searched or seized. The exact requirements can depend on the circumstances and the nature of the investigation.
Citizens should remain calm, cooperate lawfully with authorities, and be aware of their legal rights. If you believe your phone has been unlawfully searched or seized, you may seek advice from a qualified legal professional.
#KeralaPolice #MobilePhoneSearch #LegalRights #KeralaHighCourt #KnowYourRights #CyberLaw #SocialHighlightHotNews #KollamNews


Comments
Post a Comment