വാട്സാപ്പിൽ പുതിയ സുരക്ഷാ ഫീച്ചർ: പ്രായം വെരിഫൈ ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാമോ?
വാട്സാപ്പിൽ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വാട്സാപ്പിൽ പുതിയതായി 'ഏജ് വെരിഫിക്കേഷൻ' (Age Verification) ഒപ്ഷനും സെറ്റിങ്സിൽ 'പേരന്റൽ കൺട്രോൾ' (Parental Control) സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള കുട്ടികളുടെ ചൂഷണം തടയുന്നതിന്റെ ഭാഗമായാണ് ഈ കർശന നിയന്ത്രണങ്ങൾ വരുന്നത്.
എന്തുകൊണ്ടാണ് വാട്സാപ്പിൽ പ്രായം പരിശോധിക്കുന്നത്?
13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാട്സാപ്പ് ഉപയോഗിക്കാൻ നിയമപരമായി അനുവാദമില്ല. എന്നാൽ കൃത്യമായ ഏജ് ലിമിറ്റ് ഇല്ലാത്തതിനാൽ പല കുട്ടികളും വാട്സാപ്പും ടെലിഗ്രാമും പോലുള്ള ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് കുട്ടികളെ സാമ്പത്തിക തട്ടിപ്പുകളിലേക്കും സൈബർ ചൂഷണങ്ങളിലേക്കും നയിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ഉള്ളതുകൊണ്ടാണ് പുതിയ ഐടി നിയമങ്ങളുടെ പശ്ചാത്തലത്തിൽ വാട്സാപ്പ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഏജ് വെരിഫിക്കേഷൻ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ?
മുതിർന്നവർക്ക്: മുതിർന്ന ഉപയോക്താക്കൾക്ക് യാതൊരു തടസ്സവുമില്ലാതെ സാധാരണ പോലെ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.
പേരന്റൽ കൺട്രോൾ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാട്സാപ്പ് അക്കൗണ്ടുകൾ രക്ഷിതാക്കൾക്ക് സ്വന്തം വാട്സാപ്പുമായി ബന്ധിപ്പിച്ച് നിയന്ത്രിക്കാൻ സാധിക്കും. കുട്ടികൾ ആരുമായി ചാറ്റ് ചെയ്യുന്നു, ഏതൊക്കെ ഗ്രൂപ്പുകളിൽ അംഗമാകുന്നു തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ നിരീക്ഷിക്കാൻ കഴിയും.
വാട്സാപ്പിൽ പ്രായം വെരിഫൈ ചെയ്യുന്നത് എങ്ങനെ?
വാട്സാപ്പ് ഓപ്പൺ ചെയ്യുമ്പോൾ മുകളിൽ ഡേറ്റ് ഓഫ് ബർത്ത് (Date of Birth) ആഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാം (വന്നിട്ടില്ലാത്തവർക്ക് അടുത്ത ദിവസങ്ങളിൽ ലഭിക്കുന്നതാണ്).
ജനിച്ച വർഷം കൃത്യമായി തിരഞ്ഞെടുക്കുക. (ഈ വിവരം പ്രൊഫൈലിൽ മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല, വാട്സാപ്പിന് നിങ്ങളുടെ പ്രായം തിരിച്ചറിയാൻ മാത്രമാണിത്).
വിവരങ്ങൾ നൽകിയ ശേഷം 'Yes, I am' കൊടുത്ത് കൺഫോം ചെയ്യുക.
ശ്രദ്ധിക്കുക: ഡേറ്റ് ഓഫ് ബർത്ത് ഒരുകരവണ സേവ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇത് എഡിറ്റ് ചെയ്യാൻ സാധിക്കില്ല. അതിനാൽ കൃത്യമായ തീയതി തന്നെ നൽകുക.
പ്രായപരിധി അനുസരിച്ചുള്ള നിയന്ത്രണങ്ങൾ
18 വയസ്സിന് മുകളിൽ: സാധാരണ പോലെ യാതൊരു നിയന്ത്രണവുമില്ലാതെ വാട്സാപ്പ് ഉപയോഗിക്കാം. ഒപ്പം കുട്ടികളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാനുള്ള പേരന്റൽ കൺട്രോൾ സൗഭ്യവവും ലഭിക്കും.
13 - 18 വയസ്സ് വരെ: ചില നിയന്ത്രണങ്ങളോടുകൂടി വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും. രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ സുരക്ഷിതമായി ഇത് ഉപയോഗിക്കാം.
13 വയസ്സിന് താഴെ: ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ഇനി വാട്സാപ്പ് ഉപയോഗിക്കാൻ അനുവാദമില്ല. ഉപയോഗിച്ചാൽ അക്കൗണ്ട് ബാൻ ചെയ്യപ്പെടുന്നതാണ്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ ഈ പുതിയ ഫീച്ചർ ഉപയോഗപ്പെടുത്തുക. കൂടുതൽ പേർക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതിനായി ബ്ലോഗ് പോസ്റ്റ് ഷെയർ ചെയ്യുക.
#WhatsAppAgeVerification #WhatsApp Parental Control #WhatsApp Security Features #Tech News Malayalam #Cyber Safety for Kids #WhatsApp New Updates #Social Media Rules India

Comments
Post a Comment